
ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ സമാപിച്ച 44-ാമത് അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന്റെ പവലിയന് തീമാറ്റിക് പ്രസന്റേഷൻ വിഭാഗത്തിൽ വെള്ളി മെഡൽ. പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച തീമാണ് കേരളം അവതരിപ്പിച്ചത്. സമാപന സമ്മേളനത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ജി സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർമാരായ കെ. സുരേഷ് കുമാർ, ബി ബിനു, ജോയിന്റ് സെക്രട്ടറി വി. ശ്യാം, അസിസ്റ്റന്റ് എഡിറ്റർമാരായ രതീഷ് ജോൺ, സുരരാജ്, പവലിയൻ ഫാബ്രികേറ്റർ വി. പ്രേംചന്ദ് എന്നിവർ മെഡൽ സ്വീകരിച്ചു. ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിൽ വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിൽ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവലിയനിൽ ചിത്രീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |