
ന്യൂഡൽഹി: പാപ്പരത്വ നടപടികളുമായി ബന്ധപ്പെട്ട് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പാപ്പരത്വ നടപടികൾ പിൻവലിക്കാൻ കമ്മിറ്റി ഒഫ് ക്രെഡിറ്റേഴ്സിന്റെ അംഗീകാരം വേണമെന്ന് ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് കഴിഞ്ഞ ഏപ്രിലിൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബൈജു സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ ജസ്റ്രിസുമാരായ ജെ.ബി പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല. അപ്പീലിൽ മെരിറ്റില്ലെന്ന് നിലപാടെടുത്തു. ബൈജൂസിന് കടം നൽകിയവരുടെ കൂട്ടായ്‌മയാണ് കമ്മിറ്റി ഒഫ് ക്രെഡിറ്റേഴ്സ്. ഈ കമ്മിറ്റി രൂപീകരിക്കുന്നതിന് മുൻപാണ് പാപ്പരത്വ നടപടികൾ പിൻവലിക്കാൻ അപേക്ഷ നൽകിയതെന്ന് ബൈജു രവീന്ദ്രൻ വാദിച്ചെങ്കിലും ട്രൈബ്യൂണൽ അംഗീകരിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |