
കൊച്ചി : രാജ്യത്തെ പശ്ചാത്തല വികസനത്തെയും നിർമ്മാണ മേഖലയെയും പിന്തുണയ്ക്കുന്നതിനായി ദക്ഷിണേഷ്യയിലെ പ്രമുഖ നിർമ്മാണ ഉപകരണ പ്രദർശനമായ എക്‌സ്‌ക്കോൺ 2025ൽ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വിപുലമായ ഉൽപ്പന്ന നിര അവതരിപ്പിച്ചു.
'പ്രൊഡക്ടിവിറ്റി അൺലീഷ്ഡ്'(ഉൽപ്പാദനക്ഷമതയുടെ അഴിച്ചുവിടൽ) എന്ന പ്രമേയത്തെ പ്രതിഫലിപ്പിച്ച് പ്രവർത്തന കാര്യക്ഷമതയും ഫറ്റ് ലാഭക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഹെവിഡ്യൂട്ടി, ഫ്യൂച്ചർറെഡി വാഹനങ്ങളാണ് കമ്പനി അവതരിപ്പിച്ചത്.
ടാറ്റ മോട്ടോഴ്‌സിന്റെ പ്രൈമ 3540. കെ ഓട്ടോഷിഫ്‌റ്റ് എന്നിവയാണ് മുൻനിരയിലുള്ളത്. ആഴത്തിലുള്ള ഖനന ഉപയോഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഏറ്റവും കരുത്തുറ്റ ടിപ്പറാണിത്. പൂർണ്ണമായും ഇലക്ട്രികായ പ്രൈമ ഇ.28 കെയും ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി ഫിറ്റഡ് സി.എൻ.ജി ടിപ്പറായ സിഗ്‌ന 2820 ടി.കെ സി.എൻ.ജിയും വ്യാവസായിക എൻഞ്ചിനുകളും ആക്‌സിലുകളും ജെൻസെറ്റുകളും പ്രദർശനത്തെ ആകർഷകമാക്കുന്നു.
വൈദ്യുതിയിലും ഉത്പ്പാദനക്ഷമതയിലും വിട്ടുവീഴ്ചയില്ലാതെ സീറോഎമിഷൻ പ്രകടനത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ആദ്യത്തെ പൂർണ ഇലക്ട്രിക് ടിപ്പർ, പ്രൈമ ഇ.28കെ പുറത്തിറക്കുന്നതിൽ സന്തുഷ്‌ടരാണ്
രാജേഷ് കൗൾ
വൈസ് പ്രസിഡന്റ് ആൻഡ് ബിസിനസ് ഹെഡ്
ടാറ്റ മോട്ടോഴ്‌സ്
ഉപഭോക്തൃ കേന്ദ്രീകൃതമായ പരിഹാരങ്ങൾ നൽകുന്നതിനുള്ള ടാറ്റ മോട്ടോഴ്‌സിന്റെ പ്രതിബദ്ധതയാണ് എക്‌സ്‌ക്കോണിലെ അഗ്രഗേറ്റ് ഓഫറുകൾ
വിക്രം അഗർവാൾ
ബിസിനസ് മേധാവി(സ്‌പെയേഴ്‌സ് ആൻഡ് നോൺവെഹിക്കിൾ)
ടാറ്റ മോട്ടോഴ്‌സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |