SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.29 PM IST

കേരളം സാമ്പത്തിക മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
ciio

തിരുവനന്തപുരം: ലോകത്തെ മുൻനിര ഇടത്തരം വരുമാന രാജ്യങ്ങൾക്ക് തുല്യമായ സാമ്പത്തിക നിലവാരം കൈവരിക്കാനുള്ള പാതയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നീതി, അന്തസ്, അവസരങ്ങൾ എന്നിവയിലൂന്നി കേരള സമ്പദ് വ്യവസ്ഥയെ വളർത്തുന്നതിന് അടിത്തറ പാകിയെന്നും കോവളത്ത് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) സതേൺ റീജിയണൽ കൗൺസിലിന്റെ ആറാമത് യോഗത്തിൽ പങ്കെടുത്ത് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പാർപ്പിടം, സാമൂഹിക സംരക്ഷണം, തദ്ദേശ സ്വയംഭരണം എന്നീ മേഖലകളിലെ സുസ്ഥിരമായ നിക്ഷേപം ഏറെ നേട്ടമായി. പത്ത് വർഷത്തിനിടെ 7500ൽ അധികം സ്റ്റാർട്ടപ്പുകളാണ് ആരംഭിച്ചത്. രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ച 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025' വൻ വിജയമായിരുന്നു. ഇതിൽ വലിയൊരു ഭാഗം ഇതിനകം നടപ്പാക്കി. രാജ്യത്തെ മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലയിലെ പുതിയ ഹബായി കേരളം മാറുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തെക്കുറിച്ചുള്ള 'സി.ഐ.ഐ ഹാൻഡ്ബുക്ക്' മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് , സി.ഐ.ഐ സതേൺ റീജിയൺ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് , സതേൺ റീജിയൺ ഡെപ്യൂട്ടി ചെയർമാൻ പി. രവിചന്ദ്രൻ, കേരള ചെയർമാൻ വി.കെ.സി റസാഖ് എന്നിവർ പങ്കെടുത്തു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY