SignIn
Kerala Kaumudi Online
Wednesday, 11 March 2026 11.56 AM IST

ആർട്ടെമിസ് 2 വെറ്റ് ഡ്രസ് റിഹേഴ്സൽ നാളെ

Increase Font Size Decrease Font Size Print Page
a

ഫ്ലോറിഡ: 54 വർഷങ്ങൾക്ക് ശേഷം മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന നാസയുടെ സ്വപ്ന പദ്ധതി ആർട്ടെമിസ് 2 വിക്ഷേപണത്തിന് സജ്ജമാകുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള വെറ്റ് ഡ്രസ് റിഹേഴ്സൽ നാളെ നടക്കും. ഈ മാസം 6നും ശേഷം എട്ടിനും നാടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അമേരിക്കയിലെ ഫ്ലോറിഡയിലെ അതിശൈത്യവും വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിന്റെ അടിഭാഗത്ത് ഹൈഡ്രജൻ ചോർച്ചയും കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റുകയായിരുന്നു.ഇത് പരിഹരിച്ച ശേഷമാണ് പുതിയ പരിശോധനയ്ക്ക് നാസ ഒരുങ്ങുന്നത്.322 അടി -98 മീറ്റർ ഉയരമുള്ള വമ്പൻ എസ്എൽഎസ് റോക്കറ്റിൽ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധനയാണിത്.ഈ റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ അന്തിമ വിക്ഷേപണ തീയതി നാസ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്റർ പരിസരത്ത് അനുഭവപ്പെടുന്ന കഠിനമായ മഞ്ഞുവീഴ്ചയും തണുപ്പും കാരണം വിക്ഷേപണം നിശ്ചയിച്ചതിനേക്കാൾ രണ്ട് ദിവസം കൂടി വൈകുമെന്ന് നാസ അറിയിച്ചിരുന്നു. ഈ മാസം തന്നെ ദൗത്യം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം.കെന്നഡി സ്പേസ് സെന്ററിലെ 39 ബി ലോഞ്ച് പാഡിൽ നിന്നാണ് എസ്എൽഎസ് റോക്കറ്റ് കുതിച്ചുയരുക.

വെറ്റ് ഡ്രസ് റിഹേഴ്‌സൽ"

ലിഫ്റ്റോഫിന് തൊട്ടുമുൻപുള്ള അവസാന ഘട്ടങ്ങൾ വരെ പരീക്ഷിച്ച്, കൗണ്ട്ഡൗൺ നടപടിക്രമങ്ങളും നടത്തി വിക്ഷേപണ വാഹനത്തിന് തകരാറുകളൊന്നുമില്ലെന്ന് ലോഞ്ചിന് മുൻപ് ഉറപ്പ് വരുത്തുന്ന പരീക്ഷണമാണ് ഇത്.കഴിഞ്ഞ വെറ്റ് ഡ്രസ് റിഹേഴ്‌സൽ" ഇന്ധനപരീക്ഷണത്തിലാണ് വാതക ചോർച്ച കണ്ടെത്തിയത്.

എന്താണ് ആർട്ടിമിസ്-2 ദൗത്യം?

മനുഷ്യരെ ആദ്യമായി ചന്ദ്ര ദക്ഷിണധ്രുവത്തിൽ ഇറക്കുന്ന ദൗത്യമാണിത്. 1972 ഡിസംബറിൽ അപ്പോളോ ദൗത്യത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്.ഇതിന് 54 വർഷങ്ങൾക്ക് ശേഷമാണ് ബഹിരാകാശ സംഘത്തെ ചന്ദ്രനെ ചുറ്റാനായി അയയ്ക്കാൻ നാസ പദ്ധതിയിടുന്നത്. ആർട്ടിമിസ്-2 ദൗത്യത്തിൽ സംഘം ചന്ദന്റെ ഭ്രമണപഥത്തെ ചുറ്റിയ ശേഷം തിരികെ ഭൂമിയിലേക്ക് മടങ്ങും. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ദൗത്യം കൂടിയാണിത്. പത്ത് ദിവസം നീളുന്നതാണ് ദൗത്യം.

ദൗത്യ സംഘാംഗങ്ങൾ

നാസയുടെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്‌ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. നിലവിൽ ഹൂസ്റ്റണിൽ ക്വാറണ്ടൈനിൽ കഴിയുന്ന ഇവർ ഉടൻ തന്നെ ഫ്ലോറിഡയിലെത്തും. ഇവരെ വഹിക്കുന്ന ഒറൈയോൺ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങില്ലെങ്കിലും, ചന്ദ്രന്റെ ഭ്രമണപഥത്തിൽ മനുഷ്യസാന്നിധ്യം ഉറപ്പാക്കുന്നത് ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും ആർട്ടെമിസ് 3-നും വലിയ ഊർജ്ജമാകും.2022-ൽ നടന്ന ആർട്ടെമിസ് 1 ദൗത്യം വിജയകരമായതിനെത്തുടർന്നാണ് മനുഷ്യനെ അയക്കാനുള്ള രണ്ടാമത്തെ ദൗത്യംനടപ്പിലാക്കുന്നത്. 2027-ലോ 2028-ലോ നടക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലൂടെയാകും മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ കാൽ കുത്തുക.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.