
എക്‌സ്യുവി 7എക്‌സ്.ഒ വിപണിയിലെത്തുന്നു
അടുത്ത വർഷം ജനുവരി അഞ്ചിന് വേൾഡ് പ്രീമിയർ
കൊച്ചി: രാജ്യത്തെ മുൻനിര എസ്.യു.വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്.യു.വിയുടെ പേര് പ്രഖ്യാപിച്ചു. എക്‌സ്യുവി 7എക്‌സ്.ഒ എന്നാണ് മഹീന്ദ്രയുടെ പ്രീമിയം എസ്.യു.വി വിഭാഗത്തിലെ അടുത്ത മോഡലിന്റെ പേര്. നാലു വർഷത്തിനുള്ളിൽ 300,000ത്തിലധികം ഉടമകളുമായി ഇന്ത്യയിലെ എസ്.യു.വി വിപണിയിൽ വിപ്ലവം സൃഷ്ടിച്ച എക്‌സ്യുവി 700ന്റെ പരിഷ്‌ക്കരിച്ച പതിപ്പാണിത്. നിലവിലെ ഫീച്ചറുകൾ നിലനിർത്തുന്നതോടൊപ്പം ഡിസൈനിലും, സാങ്കേതികവിദ്യയിലും, സുഖസൗകര്യങ്ങളിലും, പ്രകടനത്തിലും കൂടുതൽ മാറ്റങ്ങളുണ്ടാവും. പ്രീമിയം എസ്.യു.വി രംഗത്ത് മഹീന്ദ്രയുടെ നേതൃത്വം ശക്തിപ്പെടുത്തുന്ന തരത്തിലാണ് എക്‌സ്യുവി 7എക്‌സ്ഒയുടെ രൂപകൽപന. ഇതിലൂടെ ഭാവിയിലെ എസ്.യു.വികൾക്ക് വഴികാട്ടിയാവാനും മഹീന്ദ്ര ലക്ഷ്യമിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |