
കൊച്ചി: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഗ്യാൻ ഭാരതം മിഷനിലെ ക്ളസ്റ്റർ കേന്ദ്രമായി പതഞ്ജലി സർവകലാശാലയെ തെരഞ്ഞെടുത്തു. ഹരിദ്ദ്വാറിൽ നടന്ന ചടങ്ങിൽ സർവകലാശാല ചാൻസലർ ബാബ രാംദേവ്, വൈസ് ചാൻസലർ ആചാര്യ ബാലകൃഷ്‌ണ, ഗ്യാൻ ഭാരതം മിഷൻ പ്രോജക്‌ട് ഡയറക്‌ടർ ഡോ. അനിർബൻ ഡാഷ്, എൻ.എം.എം കോർഡിനേറ്റർ ഡോ. ശ്രീധർ ബാരിക് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കുന്ന നിശ്ചയദാർഢ്യത്തിന്റെ തെളിവാണ് ഗ്യാൻ ഭാരത് മിഷനെന്ന് ബാബ രാംദേവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |