
തൃശൂർ: ഗോപു നന്തിലത്ത് ജി മാർട്ടിൽ ഉപഭോക്താക്കൾക്കായി ക്രിസ്മസ് സെയിൽ ആരംഭിച്ചു. തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ജിമാർട്ട് നൽകുന്നത്. 2026 ജനുവരി 31 വരെ വാങ്ങുമ്പോൾ ജിമാർട്ട് വക്കാ ലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ്, 5 ഹ്യുണ്ടായ് എക്സ്‌റ്റർ കാറുകൾ, 100 എൽ.ഇ.ഡി ടി.വികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ നേടാം. ടിവികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്റർ, എസികൾ തുടങ്ങിയവ വിലക്കുറവിലും സ്വന്തമാക്കാം. ഒപ്പം സൗജന്യമായി 8,999 രൂപ വിലയുള്ള ട്രോളിബാഗും നേടാം. 75 ഇഞ്ചിന്റെ ടി.സി.എൽ എൽ.ഇ.ഡി ടി.വി 71 ശതമാനം ഡിസ്‌കൗണ്ടോടെയും ഹയർ, ഐ.എഫ്.ബി എന്നീ ബ്രാൻഡുകളുടെ ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ 42 ശതമാനം ഡിസ്‌കൗണ്ടോടെയും 75,000 രൂപ വിലമതിക്കുന്ന ബി.പി.എൽ സൈഡ് -ബൈസൈഡ് റഫ്രിജറേറ്റർ 42,900 രൂപയ്ക്കും വൺ ടൺ ത്രീസ്റ്റാർ ഇൻവെർട്ടർ എ.സി 19,900 രൂപ മുതലും ലഭിക്കും. ഷൊർണൂരിലെ 62-ാമത് ഹൈടെക് ഷോറൂമിലും ഈ ഓഫറുകളിലൂടെ ഉപഭോക്താവിന് ലാഭം ഉറപ്പുനൽകുന്നുവെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |