
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) ലോഹ വിഭാഗമായ മുത്തൂറ്റ് എക്സിം (പ്രൈ) ലിമിറ്റഡ് തിരുവല്ലയിൽ പുതിയ മുത്തൂറ്റ് ഗോൾഡ് പോയിന്റ് (എം.ജി.പി) ശാഖയുടെ തുറന്നു. ഇന്ത്യയിലെ 77-ാമത് എം.ജി.പി ശാഖയും കേരളത്തിലെ ഏഴാമത്തെ ശാഖയുമാണിത്. തിരുവല്ല ജുമാ മസ്ജിദിന് എതിർവശത്തുള്ള മലയിൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ മുത്തൂറ്റ് ഗോൾഡ് പോയിന്റിലാണ് പുതിയ ശാഖ. വിശ്വാസത്തിനും സുതാര്യതയ്ക്കും എപ്പോഴും മൂല്യം കൽപ്പിക്കുന്ന കേരളത്തിൽ ഞങ്ങളുടെ ഗോൾഡ് പോയിന്റ് ശൃംഖല കൂടുതൽ വികസിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും മുത്തൂറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലുടനീളം ഉത്തരവാദിത്തമുള്ള സ്വർണ്ണ പുനരുപയോഗം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് തിരുവല്ലയിലെ ശാഖയെന്ന് മുത്തൂറ്റ് എക്‌സിം സി.ഇ.ഒ കെയൂർ ഷാ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |