SignIn
Kerala Kaumudi Online
Saturday, 14 March 2026 4.37 AM IST

ജോസ് ആലുക്കാസിന്റെ പോഡ്കാസ്റ്റ് പരമ്പര 'സെക്കൻഡ് സൺറൈസസ്'ന് തുടക്കം

Increase Font Size Decrease Font Size Print Page
joyalukkas

ചെന്നൈ: ജ്വല്ലറി ബ്രാൻഡായ ജോസ് ആലുക്കാസ് സ്ത്രീകളുടെ ജീവിതത്തിലെ പുതിയ തുടക്കങ്ങളെയും അതിജീവനത്തെയും ആസ്പദമാക്കി 'സെക്കൻഡ് സൺറൈസസ്' എന്ന പേരിൽ പോഡ്കാസ്റ്റ് പരമ്പര ആരംഭിച്ചു. ചലച്ചിത്ര പ്രതിഭ സുഹാസിനി മണിരത്‌നം അവതാരകയാകുന്ന ഈ ആറ് എപ്പിസോഡ് പരമ്പര, പുനർവിവാഹത്തിലൂടെയോ പുതിയ കൂട്ടുകെട്ടുകളിലൂടെയോ ജീവിതം തിരിച്ചുപിടിച്ച സ്ത്രീകളുടെ ധീരമായ കഥകളാണ് പങ്കുവെക്കുന്നത്.

ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾ പലപ്പോഴും തുറന്നുസംസാരിക്കാൻ മടിക്കുന്ന പുനർവിവാഹം തുടങ്ങിയ വിഷയങ്ങളെ അന്തസ്സോടെയും ആത്മവിശ്വാസത്തോടെയും പൊതുസമൂഹത്തിന് മുന്നിലെത്തിക്കുകയാണ് ഈ സംരംഭം.

നടിയും ഗായികയുമായ മംമ്ത മോഹൻദാസാണ് പരമ്പരയിലെ ആദ്യ അതിഥി. പൂജ ബേദി, എഴുത്തുകാരി സുധ മേനോൻ, രമ്യ സുബ്രഹ്മണ്യൻ, ബാഡ്മിന്റൺ താരം ജ്വാല ഗുട്ട, പവിത്ര ലോകേഷ്, വിജയ് കൃഷ്ണ നരേഷ് എന്നിവരുടെ അനുഭവങ്ങളും വരും എപ്പിസോഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച മുതൽ യൂട്യൂബ് ഉൾപ്പെടെയുള്ള പ്രമുഖ ഓഡിയോ പ്ലാറ്റ്‌ഫോമുകളിൽ 'സെക്കൻഡ് സൺറൈസസ്' ലഭ്യമാകും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.