SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

നിലംതൊടാതെ സ്വർണം,​ കുതിച്ചുചാടി വെള്ളി

Increase Font Size Decrease Font Size Print Page
gold

കൊച്ചി: പവന് ഒരു ലക്ഷം എന്ന ചരിത്രവില രേഖപ്പെടുത്തിയതിന് ശേഷവും സ്വർണം വിലയിൽ അതിന്റെ കുതിപ്പ് തുടരുകയാണ്. ഒപ്പം വെള്ളിയും.

സ്വർണത്തിന് ഇന്നലെ ഗ്രാമിന് 110 രൂപ വർദ്ധിച്ച് 12,​945 രൂപയും പവന് 880 രൂപ വർദ്ധിച്ച് 1,​03560 രൂപയുമായി. വെള്ളിക്ക് ഗ്രാമിന് 250 രൂപയായി. സ്വർണവില കുതിച്ചുയരുന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതേസമയം,​ സ്വർണത്തിന് വില വർദ്ധിച്ചതോടെ ജുവലറികളിൽ വാങ്ങാനെത്തുന്നവരെ പോലെ ആഭരണം വിൽക്കാനെത്തുന്നവരുടെ എണ്ണവും കൂടി വരികയാണെന്ന് ജുവലറി ജീവനക്കാർ പറയുന്നു.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം നിക്ഷേപകരെ ആക‍ർഷിക്കുന്നതാണ് പ്രധാനമായും സ്വർണവില ഉയരാനിടയാക്കുന്നത്. ശക്തമായ വ്യാവസായിക ആവശ്യം, ലഭ്യതക്കുറവ്, യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കൽ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവയുൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങളാണ് ​വെള്ളിയുടെ വില കുതിച്ചുയരുന്നതിന് പിന്നിൽ.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY