
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 1040 രൂപ കുറഞ്ഞ് 1,12,160 രൂപയായി. ഒരു ഗ്രാമിന് 14,020 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,13,200 രൂപയായിരുന്നു. അക്ഷയതൃതീയ ദിവസമായ ഏപ്രിൽ 19നായിരുന്നു ഈ മാസം ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു. ഇന്ന് വെള്ളി വിലയിലും കുറവുണ്ടായിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയാണ് വില.
ഇറാനും യുഎസും തമ്മിലെ വെടിനിർത്തൽ കാലാവധി നീട്ടിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയും യുഎസ് ഡോളർ ഇൻഡക്സും താഴ്ന്നിരുന്നു. തുടർന്നാണ് സ്വണവിലയും കുറഞ്ഞത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്.
അക്ഷയതൃതീയ ദിവസം വിപണിയിൽ മികച്ച വിൽപ്പനയാണ് നടന്നത്. സംസ്ഥാനമൊട്ടാകെയുള്ള പന്ത്രണ്ടായിരം ജുവലറികളിലായി രണ്ടായിരം കോടി രൂപയുടെ വ്യാപാരം നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. സ്വർണ വിലവർദ്ധന, യുദ്ധം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് മൂന്നുലക്ഷത്തിനടുത്ത് ഉപഭോക്താക്കൾ ജുവലറികളിലെത്തിയെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞിരുന്നു. ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളും കോയിനുകളും ബാറുകളുമാണ് ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |