
സോൾ: ആകാശത്ത് 'സെൽഫി സ്റ്റണ്ട്' നടത്തിയ യുദ്ധവിമാന പൈലറ്റിന് 60,000 ഡോളർ (56,42,450 രൂപ) പിഴയിട്ട് ദക്ഷിണ കൊറിയ. 2021 ഡിസംബറിൽ ആകാശത്ത് വച്ച് രണ്ട് എഫ് - 15 കെ സ്ലാം ഈഗിൾ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിലാണ് പിഴ. പരിശീലന പറക്കലിനിടെ പൈലറ്റ് സെൽഫികളും വീഡിയോയും ചിത്രീകരിച്ചതാണ് അപകടത്തിൽ കലാശിച്ചതെന്ന് കണ്ടെത്തി. ദേഗു നഗരത്തിലായിരുന്നു സംഭവം. മികച്ച ദൃശ്യങ്ങൾ പകർത്താനായി വിമാനങ്ങളിൽ ഒന്നിന്റെ പൈലറ്റ് അപ്രതീക്ഷിതമായി വെട്ടിച്ചു പറത്തിയതാണ് കൂട്ടിയിടിയിൽ കലാശിച്ചത്. കേടുപാടുണ്ടായെങ്കിലും ഇരുവിമാനങ്ങളും സുരക്ഷിതമായി ലാൻഡ് ചെയ്യാനായി. പൈലറ്റുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ ഏകദേശം 6,00,000 ഡോളറിന്റെ നാശനഷ്ടമാണ് അപകടം വരുത്തിവച്ചത്. നാശനഷ്ടം വന്ന തുക മുഴുവൻ അടയ്ക്കാനായിരുന്നു ആദ്യം അധികൃതർ വിധിച്ചതെങ്കിലും പിന്നീട് ചുരുക്കുകയായിരുന്നു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് ദക്ഷിണ കൊറിയൻ എയർഫോഴ്സ് പരസ്യ ക്ഷമാപണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |