SignIn
Kerala Kaumudi Online
Thursday, 19 February 2026 2.53 AM IST

ജെയി​ൻ യൂണി​വേഴ്സി​റ്റി 'ആർക്കും പറയാം' ക്യാമ്പയിൻ

Increase Font Size Decrease Font Size Print Page
future

​കൊച്ചി: ഭാവിയെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകൾക്കും ആശയങ്ങൾക്കും പത്രത്തിന്റെ ഒന്നാം പേജിൽ ഇടം നൽകാൻ കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി അവസരമൊരുക്കുന്നു. ജനുവരി അവസാനം കൊച്ചിയിൽ നടക്കുന്ന സമ്മിറ്റ് ഒഫ് ഫ്യൂച്ചർ രണ്ടാം എഡിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ആർക്കും പറയാം' ക്യാമ്പയിനിലൂടെയാണ് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്നത്.

പരസ്യവാചകങ്ങൾക്ക് പകരം ഭാവി ലോകത്തെക്കുറിച്ചുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളും ആശയങ്ങളുമാകും പത്രത്താളുകളിൽ ഇടംപിടിക്കുക. ​സാമൂഹികം, സാമ്പത്തികം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങളും കാഴ്ച്ചപ്പാടുകളും സമർപ്പി​ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിലും അവതരിപ്പിക്കും.
ഭാവിയെക്കുറിച്ചുള്ള ചർച്ചകളിൽ സാധാരണക്കാരുടെ ശബ്ദം കൂടി മുൻനിര വാർത്തകളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ് പറഞ്ഞു. പങ്കെടുക്കാൻ ആശയങ്ങളും കാഴ്ച്ചപ്പാടുകളും ഒരു മിനിറ്റിൽ കവിയാത്ത വീഡിയോ/ഓഡിയോ സന്ദേശങ്ങളും ചെറിയ കുറിപ്പുകളും 7034044242 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ജനുവരി 15നകം അയക്കണം.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY