
കൊച്ചി: നവംബറിൽ ഇന്ത്യയിലെ വ്യാവസായിക ഉത്പാദനത്തിൽ 6.7 ശതമാനം വളർച്ച ദൃശ്യമായി. ഖനന, മാനുഫാക്ചറിംഗ് മേഖലകളിലെ മികച്ച പ്രകടനമാണ് ഗുണമായത്. ചരക്ക് സേവന നികുതിയിലെ(ജി.എസ്.ടി) ഇളവാണ് വിപണിക്ക് കരുത്തായത്. മുൻവർഷം ഇതേ കാലയളവിൽ വ്യാവസായിക ഉത്പാദന സൂചികയിൽ അഞ്ച് ശതമാനം വളർച്ചയാണുണ്ടായത്. 2023 നവംബറിൽ രേഖപ്പെടുത്തിയ 11.9 ശതമാനത്തിന് ശേഷമുണ്ടായ മികച്ച വളർച്ചാ നിരക്കാണിത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ പ്രത്യാഘാതം ആഭ്യന്തര ഉപഭോഗത്തിലെ ഉണർവിലൂടെ മറികടക്കാനായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാനുഫാക്ചറിംഗ് രംഗത്ത് ഉത്പാദനത്തിൽ എട്ടു ശതമാനം വളർച്ചയാണ് അവലോകന കാലയളവിലുണ്ടായത്. ഖനന രംഗത്ത് 5.4 ശതമാനം വളർച്ചയുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |