
വലപ്പാട്: മണപ്പുറം ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (ഗ്രൂപ്പ് സി.എഫ്.ഒ) ഭുവനേശ് താരാശങ്കറിനെ നിയമിച്ചു. ഗ്രൂപ്പിലെ എല്ലാ കമ്പനികളുടേയും സാമ്പത്തിക പ്രവർത്തനങ്ങളുടെ നേതൃത്വം ഇദ്ദേഹത്തിനാണ്. മൂലധന കാര്യക്ഷമത, ദീർഘ കാലാടിസ്ഥാനത്തിൽ ഗുണ നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഡയറക്ടർ ബോർഡും ഉന്നത നേതൃത്വവുമായി ചേർന്നാകും പ്രവർത്തനം. ആഗോള തലത്തിൽ പ്രമുഖ ബാങ്കിംഗ്, ഫിനാൻഷ്യൽ കമ്പനികളിൾ മൂന്നു പതിറ്റാണ്ടിലേറെ സേവന പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് ഭുവനേശ് താരാശങ്കർ.
ആർ.ബി.എൽ ബാങ്കിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു. ജന സ്‌മോൾ ഫിനാൻസ് ബാങ്കിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, സിറ്റി ബാങ്കിൽ ക്ലസ്റ്റർ കൺട്രോളർ, സി.എഫ്.ഒ പദവികളും വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |