
തൃശൂർ: സഹകരണ മേഖലയിൽ പുതിയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ. അഖിലേന്ത്യ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണത്തിനായി സഹകരണ മേഖലയിൽ സർവകലാശാല വേണമെന്ന വിഷൻ 2031 സെമിനാറിൽ നിർദേശം യാഥാർത്ഥ്യമാക്കും. തൃശൂരിലെ വടക്കാഞ്ചേരി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ മൂന്ന് നഴ്‌സിംഗ് കോളേജുകൾ ഉടൻ ആരംഭിക്കും. നെല്ല് സംഭരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹകരണമേഖലയിൽ രണ്ട് മില്ലുകൾ ആരംഭിക്കും. കേന്ദ്ര നിയമങ്ങൾ സഹകരണ മേഖലയ്ക്ക് വെല്ലുവിളിയാണ്. സഹകരണമേഖല സംസ്ഥാന സർക്കാരിന് കീഴിലാണെന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രം നിയമം കൊണ്ടുവന്നു. ഈ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും വി.എൻ.വാസവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |