
കൈകാര്യം ചെയ്യുന്ന വ്യക്തിഗത വായ്പാ ആസ്തി ആയിരം കോടി രൂപ കടന്നു
കൊച്ചി: മുൻനിര മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന വ്യക്തിഗത വായ്പാ ആസ്തികൾ ആയിരം കോടി രൂപ കടന്നു. കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 13,000 കോടി രൂപയിലധികമാണ്. വൈവിദ്ധ്യമാർന്ന വായ്പാ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിൽ മുത്തൂറ്റ് മൈക്രോഫിൻ കൈവരിക്കുന്ന സുസ്ഥിര വളർച്ചയാണിത്.
അച്ചടക്കമുള്ള അണ്ടർറൈറ്റിംഗ്, സൂക്ഷ്മമായ പദ്ധതി നടപ്പാക്കൽ, ഗുണനിലവാരത്തിലെ ശ്രദ്ധ എന്നിവയുടെ പിൻബലത്തോടെയാണ് ഈ വളർച്ച. 3.36 ദശലക്ഷം സജീവ ഉപഭോക്താക്കൾക്കാണ് 1,718 ശാഖകളിലൂടെ സേവനം നൽകുന്നത്. വളർച്ചാ പാതയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് മുത്തൂറ്റ് മൈക്രോഫിൻ ചെയർമാനും നോൺ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. അച്ചടക്കത്തോടെ വായ്പകൾ കൈകാര്യം ചെയ്ത് ശ്രദ്ധാപൂർവ്വം നടപ്പാക്കുന്നതിലെ വിജയമാണ് വ്യക്തിഗത വായ്പാ മേഖലയിലെ വളർച്ചയെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ സദഫ് സയീദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |