
കൊച്ചി: ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശ കുറച്ച് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ. ഡിസംബർ 18ന് നിരക്കുകൾ പ്രാബല്യത്തിലായി. ഭവന വായ്‌പയുടെ പലിശ 7.45 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായും, വാഹന വായ്‌പയുടേത് 7.90 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായും കുറയും. വ്യക്തിഗത വായ്‌പയുടെ പലിശ 1.60 ശതമാനം കുറച്ച് 8.75 ശതമാനമാക്കി. പരിസ്ഥിതി സൗഹൃദ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ഫിനാൻസ് വിഭാഗത്തിലെ ഭവന, വാഹന വായ്‌പകൾക്ക് 0.10 ശതമാനം അധിക ഇളവും നൽകും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം ലഭ്യമാക്കുന്നതിനാണ് ശ്രമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |