SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

സി​യാ​ൽ കാ​ർ​ഗോ​ ​ബി​സി​ന​സ് ​സ​മ്മി​റ്റ് ​ഇന്ന്

Increase Font Size Decrease Font Size Print Page
cial-cargo

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും(സിയാൽ) ഫിക്കിയും ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് ഇന്നും നാളെയുമായി സിയാൽ കൺവൻഷൻ സെന്ററിൽ നടക്കും.

ഇന്ന് രാവിലെ 9.30ന് വിഷയാവതരണത്തോടെ സമ്മിറ്റിനു തുടക്കമാകും. 10ന് പാനൽ ചർച്ചയിൽ ടാറിഫ് ആൻഡ് ട്രേഡ് എഗ്രിമെൻറ്, റീഡിഫൈനിംഗ് ഗ്ലോബൽ ട്രേഡ് എന്ന വിഷയത്തിൽ ചർച്ച നടക്കും.
നാളെ രാവിലെ 11.30ന് നടക്കുന്ന പ്ലീനറി സെഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ്, സിയാൽ എം ഡി എസ്. സുഹാസ്, സിയാൽ കാർഗോ വിഭാഗം മേധാവി സതീഷ് കുമാർ പൈ, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ പങ്കെടുക്കും. കാർഗോ രംഗത്തെ മികച്ച കമ്പനികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.

TAGS: BUSINESS, CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY