SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.31 PM IST

മധു എസ്. നായർ ഇന്ന് വിരമിക്കും

Increase Font Size Decrease Font Size Print Page
madhu

കൊച്ചിൻ ഷിപ്പ്‌യാർഡിനെ വിജയശിൽപ്പി

കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ ഇന്ന് വിരമിക്കും. പത്ത് വർഷമായി സ്ഥാപനത്തെ നയിക്കുന്ന അദ്ദേഹം 2016 ജനുവരി ഒന്നിനാണ് ഷിപ്പ്‌യാർഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റത്. 1988 ജൂണിൽ മാനേജ്മെന്റ് ട്രെയിനിയായി ഷിപ്പ്‌യാർഡിൽ ചേർന്ന് വിവിധ പദവികളിൽ പ്രവർത്തിച്ചതിന് ശേഷമാണ് നേതൃത്വം ഏറ്റെടുത്തത്.

ഇന്ത്യയിൽ നിർമ്മിച്ച ആദ്യ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് 2022 സെപ്റ്റംബറിൽ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത് മധു എസ്. നായരുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. 1,799 കോടി ചെലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് കൊച്ചിയിൽ കമ്മിഷനിംഗ് നടത്തിയതും 970 കോടി ചെലവിൽ ഇന്റർനാഷണൽ ഷിപ്പ് റിപയർ ഫസിലിറ്റി വികസിപ്പിച്ചതിനും നേതൃത്വം നൽകി.

TAGS: BUSINESS, SHIPYARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY