SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.44 PM IST

താഴെത്തട്ടിലും വായ്പ ലഭ്യത ഉയർത്തും

Increase Font Size Decrease Font Size Print Page
nandakumar

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ബഡ്‌ജറ്റിൽ നൽകിയ ഊന്നൽ രാജ്യത്തെ ക്രെഡിറ്റ് സേവനങ്ങൾ കൂടുതൽ സ്ഥിരതയുള്ളതും വിപുലവുമാക്കാൻ സഹായിക്കും. കാര്യക്ഷമമായ ഭരണ നിർവഹണം, സുതാര്യത, സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിഷ്‌കാരങ്ങൾ റിസ്‌ക് മാനേജ്മെന്റ് മികച്ചതാക്കുകയും കൂടുതൽ പേർക്ക് വായ്പ ലഭ്യമാക്കുന്നതിനും സഹായിക്കും. അർദ്ധ-നഗര, ഗ്രാമീണ ഇന്ത്യയിലെ കുടുംബങ്ങൾ, സൂക്ഷ്മ സംരംഭകർ, ചെറുകിട ബിസിനസുകൾ എന്നിവയ്ക്ക് ഏറെ പ്രയോജനം ലഭിക്കും. വിപണിയുടെ പ്രതീക്ഷകളുമായി ഒത്തുപോകുന്ന ധനക്കമ്മി അടിസ്ഥാന സൗകര്യ രംഗത്തും ഗ്രാമീണ വികസനത്തിലും മൂലധനച്ചെലവ് വഴക്കത്തോടെ കൈകാര്യം ചെയ്യാൻ സർക്കാരിന് അവസരമൊരുക്കും. സാധാരണക്കാരുടെ വരുമാന വളർച്ചയെയും ഉപഭോഗത്തെയും പ്രോത്സാഹിപ്പിക്കും. ജി.ഡി.പി, പണപ്പെരുപ്പം, തൊഴിൽ, ചെലവ്, പണനയം എന്നിവയടക്കമുള്ള വിശാല പരിതസ്ഥിതിയിലെ സ്ഥിരതയാർന്ന പ്രകടനം, പ്രതീക്ഷക്കൊത്ത റെഗുലേഷനുകൾ, തുടർച്ചയായ നിക്ഷേപ വളർച്ച എന്നിവ ചേരുമ്പോൾ ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് വികാസത്തിന് അനുകൂലമായ സാഹചര്യമാണ്.

( മണപ്പുറം ഫിനാൻസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ലേഖകൻ)

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY