SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.44 PM IST

ലിമിറ്റഡ് എഡിഷൻ ട്രാക്ടറുകളുമായി മഹീന്ദ്ര

Increase Font Size Decrease Font Size Print Page

mahind

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രാക്ടേഴ്‌സ് ലിമിറ്റഡ് എഡിഷൻ ട്രാക്ടറുകൾ പുറത്തിറക്കി. ഇന്ത്യയുടെ ഐക്യം, അതിജീവനശേഷി, കാർഷിക കരുത്ത് എന്നിവയെ ആദരിക്കാനും, രാജ്യത്തെ മുന്നോട്ട് നയിക്കുന്ന കർഷകർക്കുള്ള അഭിമാനത്തിന്റെയും ആദരവിന്റെയും പ്രതീകവുമായി ദേശീയ പതാകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മൂന്ന് വർണങ്ങളിലാണ് ലിമിറ്റഡ് എഡിഷൻ ട്രാക്ടറുകൾ ലഭ്യമാവുക.

ഉപഭോക്താക്കളുടെ ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിനായി യുവോ ടെക് + 585 ഡി.ഐ 4 ഡബ്ല്യു.ഡി ട്രാക്ടറുകൾ മെറ്റാലിക് ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, മെറ്റാലിക് ഗ്രീൻ എന്നീ നിറങ്ങളിൽ വിപണിയിലിറക്കും. മെറ്റാലിക് ഗ്രീൻ വേരിയന്റിൽ റോപ്പ്, ജെറിക്കാൻ, മഹീന്ദ്ര ഫ്‌ളാഗ് തുടങ്ങിയ ലിമിറ്റഡ് എഡിഷൻ ആക്‌സസറികളും ഉൾപ്പെടും.

ആകർഷണം

നാല് സിലിണ്ടർ എൻജിനാണ് മോഡലിന് കരുത്തേകുന്നത്. പരമാവധി 33.9 കിലോവാട്ട് (45.4 എച്ച്.പി) പി.ടി.ഒ ഔട്ട്പുട്ട് നൽകും. 215 എൻ.എം പീക്ക് ടോർക്കും 18 ശതമാനം ബാക്കപ്പ് ടോർക്കുമുള്ള ട്രാക്ടർ കഠിനമായ ജോലികൾക്കും വെല്ലുവിളി നിറഞ്ഞ മണ്ണിലെ പ്രവർത്തനങ്ങൾക്കും അനുയോജ്യമാണ്. 2000 കിലോഗ്രാം ഹൈഡ്രോളിക് ലിഫ്‌റ്റ് ശേഷിയും ഡ്യുവൽ ക്ലച്ച്, എം,എസ്.പി.ടി.ഒ, ഓക്‌സിലറി വാൽവ് എന്നിവയ്‌ക്കൊപ്പം 12 ഫോർവേഡ്, 3 റിവേഴ്‌സ് ഗിയർ ട്രാൻസ്മിഷൻ എന്നിവ കൃത്യമായ നിയന്ത്രണവും വൈവിദ്ധ്യമാർന്ന കൃഷിരീതികളിൽ പ്രവർത്തനക്ഷമതയും ഉറപ്പാക്കും.

ഡ്രൈവർക്ക് മികച്ച അനുഭവം

ദീർഘനേരത്തെ ജോലിയിൽ ഡ്രൈവർക്ക് ഉണ്ടാകുന്ന ക്ഷീണം കുറയ്ക്കാൻ പവർ സ്റ്റിയറിംഗ് സംവിധാനം സഹായിക്കും ഉണങ്ങിയതും നനഞ്ഞതുമായ പാടങ്ങളിൽ ഒരുപോലെ സ്ഥിരതയും ഗ്രിപ്പും ഉറപ്പുനൽകുന്നതാണ് 9.x 20 ഇഞ്ച് മുൻ ടയറുകളും, 14.9x 28 ഇഞ്ച് പിൻ ടയറുകളുമുണ്ട്. 300 യൂണിറ്റുകൾ മാത്രമുള്ള ട്രാക്ടറുകൾ ജനുവരി 26 മുതൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മഹീന്ദ്ര ട്രാക്ടർ ഡീലർഷിപ്പുകളിൽ ലഭ്യമായി.

റിപ്പബ്ലിക് ദിനത്തിൽ അടുത്ത തലമുറ ട്രാക്ടറായ മഹീന്ദ്ര യുവോ ടെക് പ്ലസ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ട്.

പരീക്ഷിത് ഘോഷ്

വൈസ് പ്രസിഡന്റ്

മഹീന്ദ്ര ട്രാക്ടേഴ്‌സ് മാർക്കറ്റിംഗ് ആൻഡ് നാഷണൽ ബിസിനസ് ഓപ്പറേഷൻസ്

TAGS: BUSINESS, MAHINDRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY