SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരികൾ

Increase Font Size Decrease Font Size Print Page
ohari

അമേരിക്കൻ വ്യാപാര കരാറിൽ നിക്ഷേപകർക്ക് ആവേശം

കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം രാജ്യത്തെ ഓഹരി വിപണിക്ക് ആവേശ മുന്നേറ്റമുണ്ടാക്കി. കയറ്റുമതി മേഖലയിലെ പ്രതിസന്ധി ഒഴിവായതോടെ ആഭ്യന്തര, വിദേശ നിക്ഷേപകർ വിപണിയിൽ വാങ്ങൽ സജീവമാക്കി. ഇതോടെ സെൻസെക്സ് ഇന്നലെ 2,073 പോയിന്റ് നേട്ടവുമായി 83,739ൽ അവസാനിച്ചു. നിഫ്‌റ്റി 629.7 പോയിന്റ് ഉയർന്ന് 25,718.15ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരി സൂചികകൾ ഉൾപ്പെടെ പ്രധാന മേഖലകളെല്ലാം ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിയൽറ്റി, മെറ്റൽ, ഫാർമ്മസ്യൂട്ടിക്കൽ, കെമിക്കൽസ് തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ഒരവസരത്തിൽ സെൻസെക്സിലും നിഫ്‌റ്റിയിലും മൂന്ന് ശതമാനം വർദ്ധനയുണ്ടായിരുന്നു. ഇന്ത്യ, യു.എസ് വ്യാപാര കരാർ നടപ്പിലാകുന്നതോടെ രാജ്യത്തെ ജി.ഡി.പി വളർച്ച രണ്ടക്കത്തിലെത്തുമെന്ന് വിലയിരുത്തുന്നു.

ഇന്ത്യ നിർമ്മാണ ഹബാകുന്നു

ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം അമേരിക്കയുമായി വ്യാപാര ധാരണയിലെത്തിയതോടെ ഇന്ത്യ അതിവേഗം ലോകത്തിന്റെ ഉത്പാദന ഹബായി മാറുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്.

നിക്ഷേപകരുടെ ആസ്തിയിലെ നേട്ടം

12 ലക്ഷം കോടി രൂപ

കരുത്തോടെ രൂപയുടെ കുതിപ്പ്

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും തിരിച്ചെത്തിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇന്നലെ മികച്ച മുന്നേറ്റമുണ്ടായി. കോർപ്പറേറ്റുകളും വിദേശ നിക്ഷേപകരും വലിയ തോതിൽ ഡോളർ വാങ്ങികൂട്ടി. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 122 പൈസ നേട്ടവുമായി 90.27ൽ എത്തി. രണ്ടര വർഷത്തിനിടെ രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY