SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

കയറ്റുമതിക്കാർക്ക് ഇനി സന്തോഷ കാലം

Increase Font Size Decrease Font Size Print Page
global-trade

അമേരിക്കൻ വ്യാപാര കരാർ വൻനേട്ടമാകും

കൊച്ചി: യൂറോപ്യൻ യൂണിയന് പിന്നാലെ അമേരിക്കയുമായും സ്വതന്ത്ര വ്യാപാര കരാറിൽ ധാരണയിലെത്തിയതോടെ ഇന്ത്യൻ കയറ്റുമതി മേഖല വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. രാജ്യാന്തര വിപണിയിൽ അതിശക്തമായ മത്സരം കാഴ്ചവെക്കാൻ പുതിയ സാഹചര്യം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ടെക്‌സ്‌റ്റൈയിൽ, പരവതാനികൾ, ലെതർ, സമുദ്രോത്പന്നങ്ങൾ, കയർ, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, ജെം ആൻഡ് ജുവലറി തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടമുണ്ടാക്കാൻ കരാർ സഹായമാകും. ഇന്തോനേഷ്യ, ബംഗ്ളാദേശ്, വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി ശക്തമായ മത്സരം കാഴ്ചവക്കാൻ ഇതോടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കഴിയും.

ഇന്ത്യൻ ഉത്പന്നങ്ങളുടെ പകരത്തീരുവയും പിഴത്തീരുവയും 50 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറയ്ക്കുമെന്നാണ് ഡോണാൾഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം തയ്യാറാക്കിയ യൂറോപ്യൻ, അമേരിക്കൻ കരാറുകളുടെ കരുത്തിൽ ലോകത്തിന്റെ ഉത്പാദന ഹബായി ഇന്ത്യയ്ക്ക് മാറാനാകുമെന്ന് നിക്ഷേപകർ വിലയിരുത്തുന്നു. അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ ഗണ്യമായി കുറയ്ക്കാനും തീരുവ ഇതര തടസങ്ങൾ ഒഴിവാക്കാനുമുള്ള നിർദേശങ്ങൾ ഇന്ത്യ അംഗീകരിച്ചെന്നാണ് സൂചന. പ്രതിവർഷം 50,000 കോടി ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങുമെന്ന് ഉറപ്പ് നൽകിയെന്ന് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

പരമ്പരാഗത കയറ്റുമതിക്കാർക്ക് ആശ്വാസം

ഡൊണാൾഡ് ട്രംപിന്റെ പകരത്തീരുവയും റഷ്യൻ എണ്ണത്തീരുവയും നിലവിൽ വന്നതിനു ശേഷം കേരളത്തിലെ പരമ്പരാഗത കയറ്റുമതി മേഖലകളായ കയർ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കനത്ത പ്രതിസന്ധിയിലാണ്. ട്രംപ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചതോടെ ഈ മേഖല ശക്തമായി തിരിച്ചു കയറാനുള്ള ഒരുക്കത്തിലാണ്.

വിവിധ രാജ്യങ്ങളുടെ തീരുവ

രാജ്യം തീരുവ

ജപ്പാൻ 15 ശതമാനം

ഇന്ത്യ 18 ശതമാനം

കമ്പോഡിയ, തായ്ലൻഡ്

പാക്കിസ്ഥാൻ 19 ശതമാനം

ബംഗ്ളാദേശ്, വിയറ്റ്‌നാം, 20 ശതമാനം

ശ്രീലങ്ക

ചൈന 34 ശതമാനം

കേരളത്തിന് വൻ നേട്ടം

സമുദ്രോത്പന്നങ്ങൾ പ്രധാന എതിരാളികളേക്കാൾ ഏഴ് ശതമാനം വിലക്കുറവിൽ അമേരിക്കൻ വിപണിയിൽ വിൽക്കാൻ കരാർ കയറ്റുമതിക്കാർക്ക് അവസരമൊരുക്കും. ഡയമണ്ടുകൾക്കും ഏഴ് ശതമാനം തീരുവ ലാഭമുണ്ടാകും. കാർപ്പറ്റുകൾ, വെള്ളി, സ്വർണം ആഭരണങ്ങൾ, ബെഡ്‌ഷീറ്റുകൾ, വസ്ത്രങ്ങൾ, കയറ്റുപാ തുടങ്ങിയവയ്ക്കും മികച്ച നേട്ടമുണ്ടാകും.

അമേരിക്കയിലേക്കുള്ള കയറ്റുമതി മൂല്യം

8,000 കോടി ഡോളർ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY