SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.39 PM IST

പെൻഷൻ പദ്ധതി നടത്തിപ്പ്: സ്വാഗതം ചെയ്ത് കേരള ബാങ്ക് ജീവനക്കാർ

Increase Font Size Decrease Font Size Print Page
kb

കോഴിക്കോട്: കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ പദ്ധതി നടത്തിപ്പ് ചുമതല കേരള ബാങ്കിനെ ഏൽപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സ്വാഗതം ചെയ്തു. സഹകരണ പെൻഷൻ ബോർഡിൽ നിന്നും പെൻഷൻ നടത്തിപ്പ് ചുമതല കേരള ബാങ്കിനെ ഏൽപ്പിക്കണമെന്ന് കേരള ബാങ്ക് രൂപീകരണ കാലം മുതൽ ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. വിരമിച്ചവർക്കും നിലവിൽ ജോലിചെയ്തുന്നവർക്കും തീരുമാനം ഗുണമാകും. ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എൻ. സനിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി ധർമ്മജൻ, ടി പി അഖിൽ, എ. ആശ എന്നിവർ പങ്കെടുത്തു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY