SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

മുത്തൂറ്റ് ഫിനാൻസിന് ചരിത്ര നേട്ടം

Increase Font Size Decrease Font Size Print Page
george

അറ്റാദായം 95 ശതമാനം ഉയർന്ന് 2,656 കോടി രൂപയിലെത്തി

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 95 ശതമാനം ഉയർന്ന് 2,655 കോടി രൂപയായി. മുൻവർഷം ഇക്കാലയളവിൽ അറ്റാദായം 1,363 കോടി രൂപയായിരുന്നു. സെപ്തംബർ പാദത്തിനേക്കാൾ അറ്റാദായത്തിൽ പത്ത് ശതമാനം വർദ്ധനയുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റ പലിശ വരുമാനം 4,467 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ അറ്റ പലിശ വരുമാനം 2,721 കോടി രൂപ മാത്രമായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം വായ്‌പ ആസ്തി 48 ശതമാനം വർദ്ധനയോടെ 1,64,720 കോടി രൂപയിലെത്തി.

ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒൻപത് മാസത്തിൽ കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തി 36 ശതമാനം ഉയർന്ന് 38,905 കോടി രൂപയായി.

അവലോകന കാലയളവിൽ കമ്പനിയുടെ സ്വർണ പണയ വായ്പ 12 ശതമാനം ഉയർന്ന് 14,740 കോടി രൂപയിലെത്തി. സ്വർണ പണയ ബിസിനസിന്റെ കരുത്തിൽ കഴിഞ്ഞ ത്രൈമാസത്തിൽ മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന മൊത്തം വായ്പാ ആസ്തിയിൽ 50,065 കോടി രൂപയുടെ വർദ്ധനയോടെ ചരിത്രം സൃഷ്‌ടിച്ചെന്ന് മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

മു​ത്തൂ​റ്റ്

മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സി​ന്റെ​ ​കൈ​വ​ശ​മു​ള്ള​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​മൊ​ത്തം​ ​മൂ​ല്യം
2,50,100​ ​കോ​ടി​ ​രൂപ

ആ​ഭ്യ​ന്ത​ര​ ​സാ​മ്പ​ത്തി​ക​ ​പ​ശ്ചാ​ത്ത​ല​വും​ ​കേ​ന്ദ്ര​ ​ബ​ഡ്‌​ജ​റ്റ് ​ന​ൽ​കി​യ​ ​ആ​ത്മ​ ​വി​ശ്വാ​സ​വും​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​അ​നു​കൂ​ല​ ​ന​യ​ങ്ങ​ളും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വെ​ക്കാ​ൻ​ ​ക​മ്പ​നി​യെ​ ​സ​ഹാ​യി​ച്ചു

ജോ​ർ​ജ് ​ജേ​ക്ക​ബ് ​മു​ത്തൂ​റ്റ്
ചെ​യ​ർ​മാൻ
മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ്

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY