SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

കൈലാഖിന്റെ പുത്തൻപതിപ്പ്

Increase Font Size Decrease Font Size Print Page
kylaq

കൊച്ചി: മികച്ച വാർഷിക വില്പനയ്‌ക്കും പുതിയ കുഷാഖ് അവതരിപ്പിച്ചതിനും പിന്നാലെ കൈലാഖിന്റെ പുതിയ വകഭേദങ്ങൾ സ്‌കോഡ ഓട്ടോ ഇന്ത്യ അവതരിപ്പിച്ചു. വിപണിയിലെത്തി ഒരുവർഷത്തിനകം 50,000ത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട കൈലാഖ് സബ് 4 എം എസ്.യു.വി വിഭാഗത്തിലെ മുൻനിര ബ്രാൻഡായി വളർന്നതായി സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള കൈലാഖ് ക്ലാസിക് പ്ളസ് പൂർണമായ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടറുള്ള മികച്ച കാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് വേരിയന്റുകളുടെയും ഏഴ് വിലനിലവാരങ്ങളുടെയും നിരയിൽ നിന്ന് 2026ൽ കൈലാഖ് ആറ് വേരിയന്റുകളിലേക്കും 11 വിലനിലവാരങ്ങളിലേക്കും കടന്നു. എൻട്രി ലെവൽ ക്ലാസിക്കിനും സിഗ്‌നേച്ചർ ട്രിമ്മുകൾക്കും ഇടയിലായി ക്ലാസിക് പ്ളസ് എന്ന ബ്രാൻഡ് അവതരിപ്പിച്ചു. കൈലാഖിന്റെ പ്രസ്റ്റീജ് പ്ളസ്, കൈലാഖ് ക്ലാസിക് പ്ളസ് എന്നിവയും അവതരിപ്പിച്ചു.

ഉയർന്ന സുരക്ഷാ റേറ്റിംഗ്

ഭാരത് എൻ.സി.എപി ക്രാഷ് ടെസ്റ്റുകളിൽ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗുകളുള്ള സ്‌കോഡ കൈലാഖ് നേടിയിട്ടുണ്ട്. എല്ലാ വേരിയന്റിനും ആറ് എയർബാഗുകളും 25ലധികം സുരക്ഷാ ഫീച്ചറുകളുമുണ്ട്. 40ലധികം സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളുണ്ട്. നാലു വർഷ സ്റ്റാൻഡേർഡ് വാറന്റിയാണ് കൈലാഖ് വാഗ്ദാനം ചെയ്യുന്നത്. നാലുവർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസും നാല് ലേബർഫ്രീ സർവീസുകളും ലഭിക്കും. 15,000 കിലോമീറ്ററിലും 30,000 കിലോമീറ്ററിലും പീരിയോഡിക് മെയിന്റനൻസ് സർവീസുകളും 1,000 കിലോമീറ്ററിലും 7,500 കിലോമീറ്ററിലും സ്‌കോഡ ചെക്ക്ഇൻ സർവീസുകളും ലഭിക്കും.

സവിശേഷതകൾ

ഇലക്ട്രിക് സൺറൂഫ്

ക്രൂയിസ് കൺട്രോൾ

 റെയിൻ സെൻസിംഗ് വൈപ്പറുകൾ

എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും

എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ

മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ

TAGS: BUSINESS, SKODA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY