SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.46 PM IST

പെട്രോൾ, ട്വിൻ–സിലിണ്ടർ സി.എൻ.ജി വേരിയന്റുകളുമായി ടാറ്റ

Increase Font Size Decrease Font Size Print Page
tatacng1

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് പെട്രോൾ, ട്വിൻ–സിലിണ്ടർ സി.എൻ.ജി വേരിയന്റുകൾ അവതരിപ്പിച്ചു. മികച്ച സ്വീകരണം നേടിയ എക്‌സ്‌പ്രസ് ഇലക്ട്രിക് മോഡലിന് പുറമെ, കൂടുതൽ ഉപഭോക്തൃ വിഭാഗങ്ങളിലേയ്ക്ക് എത്തിച്ചേരുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

എക്‌സ്‌പ്രസ് പെട്രോൾ വേരിയന്റിന് 5.59 ലക്ഷം മുതലും സി.എൻ.ജിക്ക് 6.59 ലക്ഷം മുതലുമാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം ആരംഭവില. മൾട്ടി–പവർട്രെയിൻ ആശയത്തിന്റെ ഭാഗമായി, പ്രൊഫഷണൽ ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്ക് ഉയർന്ന പ്രവർത്തനക്ഷമതയും കുറഞ്ഞ ചെലവുമുള്ള ഗതാഗത പരിഹാരങ്ങൾ നൽകുകയാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.

എക്‌സ്‌പ്രസ് പെട്രോൾ, സി.എൻ.ജി വേരിയന്റുകൾക്ക് മൂന്നുവർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വരെ സ്റ്റാൻഡേർഡ് വാറന്റി ലഭിക്കും. ഇത് അഞ്ചുവർഷം അല്ലെങ്കിൽ 1.8 ലക്ഷം കിലോമീറ്റർ വരെ നീട്ടാനുള്ള സൗകര്യവുമുണ്ട്. കിലോമീറ്ററിന് 0.47 രൂപയെന്ന കുറഞ്ഞ പരിപാലന ചെലവും ഫ്‌ളീറ്റ് ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത സാമ്പത്തിക വാഗ്ദാനങ്ങളും ലഭ്യമാക്കുന്നുണ്ട്.

1.2 ലിറ്റർ റിവോട്ട്രോൺ എൻജിനോടെയാണ് എക്‌സ്‌പ്രസ് പെട്രോൾ, സി.എൻ.ജി വേരിയന്റുകൾ എത്തുന്നത്. മാനുവൽ ഗിയർബോക്‌സോട് കൂടിയ വാഹനങ്ങൾ ദീർഘകാല ഉപയോഗത്തിനും സ്ഥിരതയുള്ള പ്രകടനത്തിനും അനുയോജ്യമായി രൂപകല്പന ചെയ്തവയാണ്. 70 ലിറ്റർ ശേഷിയുള്ള ട്വിൻ–സിലിണ്ടർ സി.എൻ.ജി ടാങ്ക് ദീർഘദൂര യാത്രകൾ എളുപ്പമാക്കുന്നു. ട്രാവൽ കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ ബൂട്ട് സ്‌പേസ് ചുരുങ്ങാതെയിരിക്കാൻ ഇത് സഹായിക്കും. പെട്രോൾ വേരിയന്റിൽ 419 ലിറ്റർ ബൂട്ട് സ്‌പേസ് നൽകി ഈ വിഭാഗത്തിലെ ഏറ്റവും വലിയ സ്റ്റോറേജ് ശേഷിയാണ് എക്‌സ്‌പ്രസ് നൽകുന്നതെന്ന് അധികൃതർ പറഞ്ഞു.

TAGS: BUSINESS, TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.