SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.39 PM IST

സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ മെഗാ കാർഷിക വായ്പാ ക്യാമ്പയിൻ

Increase Font Size Decrease Font Size Print Page
outreach

കൊല്ലം: കർഷകർക്ക് കരുത്തേകാനും കാർഷിക വായ്പാ സൗകര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ ഭാരതീപുരത്ത് മെഗാ കാർഷിക വായ്പാ ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. യേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീൺ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ ജനറൽ മാനേജർ പി. അനൂപ് കുമാർ, റീജിയണൽ ഹെഡ് പി. കഫീൽ അഹമ്മദ്, നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജർ രാഖിമോൾ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന, വാർഡ് അംഗം നസീലാ ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ 6 കോടി രൂപയുടെ വായ്പാ അനുമതി പത്രങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറി. ക്യാമ്പയിൻ കാലയളവിൽ ആകെ 41 കോടി രൂപയുടെ കാർഷിക വായ്പകളാണ് ബാങ്ക് അനുവദിച്ചത്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY