
കൊച്ചി: രാജ്യാന്തര ബയർ–സെല്ലർ മീറ്റായ ‘ട്രേഡക്‌സ് കേരള 2026’ കേരളത്തിന്റെ കയറ്റുമതി ഗണ്യമായി ഉയർത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ,ചെറുകിട സംരംഭക മേഖലയിലെ (എം.എസ്.എം.ഇ) ഉത്പന്നങ്ങൾക്ക് ആഗോള വിപണി വിപുലീകരിക്കാനായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡക്സ് കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് രാജ്യാന്തര റിവേഴ്സ് ബയർ–സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നത്. മേളയുടെ ആദ്യദിവസം ഒപ്പുവച്ച നൂറിലധികം ധാരണാപത്രങ്ങളിലൂടെ സംരംഭങ്ങൾക്ക് 53 കോടി രൂപയുടെ വ്യാപാരക്കരാർ ലഭിച്ചു.
നെസ്റ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് 2,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ പറഞ്ഞു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മരട് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അജിത നന്ദകുമാർ, വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |