SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.29 PM IST

രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം കൊച്ചിയിൽ

Increase Font Size Decrease Font Size Print Page
spicec

കൊച്ചി: ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ. എസ്.ഇ.എഫ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി. 2026) 23 മുതൽ 26 വരെ കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും.

23ന് വൈകിട്ട് 5ന് മുൻ ജി 20 പ്രതിനിധിയും നീതി ആയോഗിന്റെ മുൻ മേധാവിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും. പ്രകൃതിദത്ത ഭക്ഷണ നിറങ്ങളുടെ ഉത്പാദകരായ ഒറ്റെറയുടെ മേധാവി മാർട്ടിൻ സോൺടാഗ് മുഖ്യാതിഥിയാകും. സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സൺ സംഗീത വിശ്വനാഥൻ, സെക്രട്ടറി പി. ഹേമലത എന്നിവരും സംസാരിക്കും. ഇന്ത്യയുടെ ആഗോള വ്യാപാര നിലപാടുകളെക്കുറിച്ച് 24ന് ശശി തരൂർ എം.പി സംസാരിക്കും. ചരിത്രകാരൻ മനു എസ്. പിള്ള ചർച്ച നയിക്കും.

കർണാടക കാർഷിക വിലനിർണയ കമ്മിഷൻ ചെയർമാൻ അശോക് ദൽവായിയുടെ പ്രഭാഷണത്തോടെ സമ്മേളനം സമാപിക്കുമെന്ന് എ.ഐ. എസ്.ഇ.എഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ പറഞ്ഞു.

ഫോറം വൈസ് ചെയർമാൻ നിഷേഷ് ഷാ, ഡബ്ല്യു.എസ്.ഒ ചെയർമാൻ രാംകുമാർ മേനോൻ, മുൻ ചെയർമാനും ഐ.എസ്.സി മാർക്കറ്റിംഗ് ഹെഡുമായ ജീമോൻ
കോര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: BUSINESS, SPICE MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY