കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ സംഭാവന നൽകി കെ.എസ്.എഫ്.ഇ. സംസ്ഥാനത്തിനാവശ്യമായ കൊവിഡ് വാക്സിൻ സംഭരിക്കുന്നതിന് വേണ്ടിയാണ് തുക നൽകിയത്. കൊവിഡ് മഹാമാരിയിൽ നിന്ന് കേരളീയരെ ചെറുത്തുരക്ഷിക്കുന്ന യജ്ഞത്തിൽ കെ.എസ്.എഫ്.ഇയുടെ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംഭാവനയെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ എന്നിവർ പറഞ്ഞു. ഇന്നലെ നടന്ന മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനത്തിൽ കെ.എസ്.എഫ്.ഇയുടെ സംഭാവന കൈപ്പറ്റിയതായി അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |