SignIn
Kerala Kaumudi Online
Friday, 26 April 2024 11.32 AM IST

സംരക്ഷിക്കപ്പെടുന്നത് ഉപഭോക്താവിന്റെ അവകാശം

h

കൊച്ചി: സ്വർണാഭരണങ്ങൾക്ക് ഹാൾ മാർക്കിംഗ് നിർബന്ധമാക്കാനുള്ള തീരുമാനം ഉപഭോക്താക്കളുടെ സംരക്ഷണത്തിനായുള്ളതാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ ആന്റ് സി.ഇ.ഒ എം.പി.അഹമ്മദ് പറഞ്ഞു. ഉയർന്ന വിലയുള്ള അമൂല്യലോഹമായ സ്വർണം വാങ്ങുമ്പോൾ പലപ്പോഴും ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സാഹചര്യം രാജ്യത്തുണ്ട്. വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്താൻ ഉപഭോക്താവിന് എല്ലായ്പ്പോഴും കഴിയാറില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഹാൾ മാർക്കിംഗ് ഇന്ത്യയിൽ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടുള്ളത്. സർക്കാരിന്റെ സുപ്രധാന നടപടിയാണിത്. ഒരു കാരണവശാലും ഉപഭോക്താക്കളെ വഞ്ചിക്കരുതെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 21 വർഷമായി 100 ശതമാനം ഹാൾമാർക്കിംഗ് നടത്തിയ ആഭരണങ്ങൾ മാത്രമാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിൽ വിൽപ്പന നടത്തുന്നത്. ഇതിലൂടെ കമ്പനിക്ക് വലിയ തോതിലുള്ള ബിസിനസ് പുരോഗതി നേടാനും കഴിഞ്ഞിട്ടുണ്ട്. ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് സ്വർണവ്യാപാരികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. തീരുമാനത്തെ മുഴുവൻ സ്വർണ വ്യാപാരികളും പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടത്. എം.പി.അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.