SignIn
Kerala Kaumudi Online
Friday, 26 April 2024 11.19 AM IST

ഫാക്ട്; മന്ത്രി മനസുഖ് മാന്ദ്യവികയ്ക്ക് ഹൈബി ഈഡൻ എം.പിയുടെ കത്ത്

fg

കൊച്ചി: ഫാക്ടുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വകുപ്പ് മന്ത്രി മനസുഖ് മാന്ദ്യവികയ്ക്ക് ഹൈബി ഈഡൻ എം.പി കത്തുനൽകി. ഫാക്ടിലെ തൊഴിലാളികളുടെ പ്രായപരിധി മുൻകാലങ്ങളിലെപ്പോലെ 58ൽ നിന്നും 60 ആക്കണമെന്നും, പ്ലാന്റിന്റെ അപകടകരമായ സ്വഭാവം കണക്കിലെടുത്തു പരിസര പ്രദേശങ്ങളിലെ ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും എം.പി ആവശ്യപ്പെട്ടു.
ഫാക്ടിലെ പെൻഷനേഴ്സ് അസോസിയേഷൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 1997 ജനുവരിൽ മുതൽ 2001 കാലയളവ് വരെ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് ഇതുവരെയും അതിന്റെ അനുകൂല്യം ലഭിച്ചിട്ടില്ല. ഇതിൽ കൂടുതൽ പേരും ഇന്ന് മുതിർന്ന പൗരന്മാരാണ്. തൊഴിലാളികൾക്ക് അനുകൂലമായി കോടതി വിധികൾ ഉണ്ടായിട്ടും ഒരു നടപടിയും മാനേജ്മെന്റിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങൾക്കെല്ലാം മന്ത്രാലയം ഉടനടി പരിഹാരം കാണണം എന്നും എം.പി കത്തിലൂടെ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.