മുംബയ്: ചെയർമാൻ മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 100 ബില്യൺ ഡോളറിലേക്ക് കുതിക്കുന്നതിന് പിന്നാലെ ജീവനക്കാർക്ക് പത്ത് മുതൽ 12 ശതമാനം വരെ ശമ്പള വർദ്ധന പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്(ആർ.ഐ.എൽ ). ജീവനക്കാരുടെ പ്രകടനം കണക്കിലെടുക്കാതെ 2020-21 സാമ്പത്തിക വർഷത്തിൽ റിലയൻസ് മുഴുവൻ ജീവനക്കാർക്കും ബോണസ് നൽകിയിരുന്നു.
ബ്ലൂംബെർഗ് ബില്യണയേഴ്സ് സൂചിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി 92.6 ബില്യൺ ഡോളറാണ്. ആർ.ഐ.എൽ ഓഹരികളിലെ കുതിപ്പ് ഈ ആഴ്ച അംബാനിയുടെ മൊത്ത ആസ്തിയിൽ 15.9 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കൊവിഡ് മഹാമാരി കാരണം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് തീരുമാനം മാറ്റി മുഴുവൻ ശമ്പളവും നൽകിയിരുന്നു. കഴിഞ്ഞ വർഷം വരുമാന വർദ്ധനവ് ഉണ്ടായിരുന്നില്ല. അതേസമയം, ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് വാർത്തകളിൽ റിലയൻസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |