ന്യൂഡൽഹി: സ്പെക്ട്രം ലേലം കഴിഞ്ഞാലുടൻ 5ജി സേവനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഭാരതി എയർടെൽ സി.ടി.ഒ രൺദീപ് ശെഖാൻ പറഞ്ഞു. സ്പെക്ട്രം ലേലം കഴിഞ്ഞാൽ 2 - 3 മാസത്തിനുള്ളിൽ തന്നെ എയർടെലിന്റെ ഉപഭോക്താക്കൾക്ക് 5ജി നെറ്റ്വർക്കിന്റെ വേഗതയും കാര്യക്ഷമതയും ആസ്വദിക്കാനാവും. തുടക്കം മുതൽ പ്രവർത്തനം ടോപ് ഗിയറിലേക്ക് മാറ്റി 5ജി സേവന രംഗത്ത് ആധിപത്യം നേടാനാണ് എയർടെലിന്റെ ശ്രമം. റിലയൻസ് ജിയോ ഈ രംഗത്ത് ഭാരതി എയർടെലിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ഒരു മത്സരമായി കണ്ടുകൊണ്ടല്ല, മറിച്ച് വേഗത്തിൽ ഉപഭോക്താക്കൾക്ക് സൗകര്യം എത്തിക്കാനാണ് ശ്രമമെന്ന് ശെഖാൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |