മുംബയ്: വോൾമാർട്ട് പിന്തുണയുള്ള ഫ്ലിപ്കാർട്ടും ഹെൽത്ത്കെയർ രംഗത്തേക്ക്. ഫ്ലിപ്കാർട്ട് ഹെൽത്ത്പ്ലസ് എന്ന ആപ്പ് ആണ് ഈ രംഗത്തേക്ക് മത്സരിക്കാൻ ഫ്ലിപ്കാർട്ട് ഒരുക്കിയിട്ടുള്ളത്. ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഇന്ത്യയിൽ ആകമാനം 20,000 പിൻകോഡുകളിൽ ആപ്പിന്റെ സേവനങ്ങൾ ലഭിക്കും. ആപ്പ് ഉടൻ തന്നെ ഐ.ഒ.എസിലും ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്മെഡ്സ്, ഫാർമീസി ആപ്പുകളെ കയ്യടക്കിയിട്ടുള്ള റിലയൻസിനോടായിരിക്കും ഫ്ലിപ്കാർട്ട് ഹെൽത്ത് പ്ലസും മത്സരിക്കുക.
രാജ്യത്തെ വിവിധ ഭാഗങ്ങൾ, പ്രത്യേകിച്ച് ഒറ്റപ്പെട്ട ഗ്രാമീണ പ്രദേശങ്ങൾ, ഉൾപ്പടെയുള്ള സ്ഥലങ്ങളിലേക്ക് ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ, മരുന്നുകൾ, മെഡിക്കൽ സേവനങ്ങൾ എന്നിവ എത്തിച്ചുകൊടുക്കാനുള്ള ആപ്പാണ് ഫ്ലിപ്കാർട്ട് ഹെൽത്ത്പ്ലസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |