ഹൈദരാബാദ് : താങ്ങാനാകുന്ന വിലയിൽ ജനങ്ങൾക്ക് മദ്യം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പുതിയ എക്സൈസ് നയത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ നയത്തിലൂടെ 180 മില്ലിലിറ്റർ ഗുണനിലവാരമുള്ള മദ്യത്തിന്റെ ബോട്ടിലുകൾ 90 രൂപയ്ക്ക് സർക്കാർ വിപണിയിൽ ലഭ്യമാക്കും. പുതിയ മദ്യനയം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും,
ഇതോടൊപ്പം മദ്യ വില്പനയ്ക്കായി സ്വകാര്യ റീട്ടെയിൽ വില്പന സംവിധാനങ്ങളും തുറക്കും. സംസ്ഥാനമൊട്ടാകെ 3,736 റീട്ടെയിൽ ഔട്ട്ലെറ്റുകളാണ് തുറക്കുന്നത്. ഇതിൽ പത്ത് ശതമാനം ഔട്ട്ലെറ്റുകൾ തെങ്ങു ചെത്ത് തൊഴിലാളികൾക്ക് നറുക്കെടുപ്പിലൂടെ ലഭ്യമാക്കും. . ഗുണമേന്മയുള്ള മദ്യം താങ്ങാവുന്ന വിലയിൽ വിപണിയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിരുപ്പതി ഒഴികെയുള്ള 12 സ്ഥലങ്ങളിൽ പ്രീമിയം ഷോപ്പുകൾ തുറക്കുമെന്നും ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് മന്ത്രി കെ പാർത്ഥസാരഥി പറഞ്ഞു.
നിയമനിർമ്മാണ സ്ഥാപനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 33% സംവരണം നൽകാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി, കൂടാതെ സംസ്ഥാനത്ത് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവകലാശാലയും നൈപുണ്യ അക്കാദമിയും സ്ഥാപിക്കാനും തീരുമാനിച്ചു. ഭോഗാപുരം വിമാനത്താവളത്തിന് അല്ലൂരി സീതാരാമരാജു അന്താരാഷ്ട്ര വിമാനത്താവളം എന്ന് നാമകരണം ചെയ്യുന്നതിനും വികസിത ആന്ധ്രാ 2047 വിഷൻ ഡോക്യുമെൻ്റിനെ സ്വർണന്ദ്ര വിഷൻ ഡോക്യുമെൻ്റ് എന്ന് പുനർനാമകരണം ചെയ്യുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി, അത് നവംബർ ഒന്നിന് പുറത്തിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |