മലപ്പുറം: ഹാൻഡക്സിന്റെ നവീകരിച്ച പെരിന്തൽമണ്ണ ഷോറൂമിന്റെ ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് ഓൺലൈനായി നിർവഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി.ഷാജി അദ്ധ്യക്ഷനായി. എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, അഡ്വ.ഷാൻസി നന്ദകുമാർ, ഇ.രാജേഷ്, വി.ബാബുരാജ്, എ.കെ.നാസർ, എം.എ.അജയകുമാർ എന്നിവർ സംസാരിച്ചു. ആദ്യവിൽപ്പന പി.ഷാജി, പാറക്കോട്ടിൽ ഉണ്ണിയേട്ടന് നൽകി നർവഹിച്ചു. ഹാൻഡക്സ് എം.ഡി കെ.എസ് അനിൽകുമാർ നന്ദിപറഞ്ഞു. ഹാൻഡക്സ് പ്രസിഡന്റ് കെ.മനോഹരൻ, വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ, ഭരണസമിതി അംഗങ്ങളായ ആർ. രാമസ്വാമി, ടി.എസ് ബേബി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |