SignIn
Kerala Kaumudi Online
Friday, 26 April 2024 12.10 PM IST

രാജസ്ഥാനിൽ വൻ നിക്ഷേപവുമായി മുകേഷ് അംബാനിയും ഗൗതം അദാനിയും

df

ജയ്‌പൂർ: രാജസ്ഥാനിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ അതിസമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇരുവരും ചേർന്ന് 1.68 ലക്ഷം കോടി രൂപ നിക്ഷേപിക്കും എന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൊണ്ടുവന്ന ഇൻവെസ്റ്റ് രാജസ്ഥാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വമ്പൻ നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികൾ ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സർക്കാരുമായി ധാരണപത്രം ഒപ്പുവച്ചു.

2021 ഡിസംബർ 2022 മാർച്ച് മാസത്തിനും ഇടയിലാണ് നിക്ഷേപ വാഗ്ദാനങ്ങൾ എത്തിയത്. ഈ കാലയളവിൽ സംസ്ഥാനത്തെത്തിയ 9,40,453 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളിൽ 18 ശതമാനം അംബാനിയുടെയും അദാനിയുടെതുമാണ്. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ആണ് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നൽകിയിരിക്കുന്നത്.

അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 60,000 കോടി രൂപയുടെയും അദാനി ഇൻഫ്ര ലിമിറ്റഡ് 5000 കോടി രൂപയുടെയും അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് 3000 കോടി രൂപയുടെയും അദാനി വിൽമർ ലിമിറ്റഡ് 246 കോടി രൂപയുടെയും നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.