തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഫാമിലി ഫാഷൻ കേന്ദ്രമായ മാക്സ് ഫാഷന്റെ പ്രത്യേകം തയ്യാറാക്കിയ ഓണം കളക്ഷൻ ചലച്ചിത്ര താരം മാളവിക മേനോൻ തിരുവനന്തപുരത്തെ അപ്പോളോ ഡിമോറയിൽ പുറത്തിറക്കി.
ചടങ്ങിന് മുന്നോടിയായി കുട്ടികൾ മാത്രം ചേർന്ന് പൂക്കളമൊരുക്കുന്ന മാക്സ് കിഡ്സ് ഓണപ്പൂക്കളം നടത്തി.
വിവിധ കോളേജ്, ഐ ടി പാർക്ക് ഓഡിഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത മോഡലുകൾ ഏറ്റവും പുതിയ പരമ്പരാഗത വസ്ത്രങ്ങൾ അവതരിപ്പിച്ച എക്സ്ക്ലൂസീവ് മാക്സ് ഓണം കളക്ഷനിൽ റാമ്പിൽ നടന്നു. ഷോസ്റ്റോപ്പറായിരുന്ന നടി മാളവിക 'മനസാകെ ഓണം, മാക്സ് ആകെ ഓണം' എന്ന ആശയമുള്ള ഓണം ടെലിവിഷൻ പരസ്യവും പുറത്തിറക്കി.
'മാക്സിന്റെ ഓണം കളക്ഷന്റെ ലോഞ്ചിൽ പങ്കെടുക്കാൻ സാധിച്ചത് തികച്ചും ആഹ്ലാദകരമായിരുന്നുവെന്ന് മാളവിക സി മേനോൻ പറഞ്ഞു.
ഈ ഉത്സവകാലത്ത് എക്സ്ക്ലൂസീവ് ഓണം കളക്ഷൻ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാക്സ് ഫാഷൻ സംസ്ഥാന തലവൻ അനീഷ് രാധാകൃഷ്ണൻ പറഞ്ഞു. വസ്ത്രങ്ങൾ ഏതൊരു ആഘോഷത്തിന്റെയും അവിഭാജ്യ ഘടകമായതിനാൽ, ഈ ഉത്സവകാലത്ത് ആളുകളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും ആഹ്ലാദവും നൽകാൻ ബ്രാൻഡ് മുൻകൈയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ഓണത്തിന് 349 രൂപ മുതൽ മിതമായ നിരക്കിൽ ഓണം ഫെസ്റ്റിവൽ എക്സ്ക്ലൂസീവ് ക്യുറേറ്റഡ് കളക്ഷൻ എത്തിയിട്ടുള്ളതായി മാക്സ് ഫാഷൻ റീജിയണൽ മാർക്കറ്റിംഗ് മാനേജർ ജിത്തു തുളസീധരൻ പറഞ്ഞു.
ബ്രാൻഡ് എക്സ്പീരിയൻസ് മാനേജർ രഞ്ജിത്ത് കൃഷ്ണൻ, ക്ലസ്റ്റർ മാർക്കറ്റിംഗ് മാനേജർ വികാസ് സുകുമാരൻ എന്നിവരും പങ്കെടുത്തു. ഷാം ഖാനും മോൻസി ജോസഫും ചേർന്നാണ് മോഡലുകളുടെ ചമയവും കോറിയോഗ്രഫിയും നിർവഹിച്ചത്.
2004ൽ മിഡിൽ ഈസ്റ്റിൽ ആദ്യ സ്റ്റോർ തുറന്ന മാക്സ് ഫാഷൻ ബ്രാൻഡിന് ഇപ്പോൾ 19 രാജ്യങ്ങളിൽ സാന്നിദ്ധ്യമുണ്ട്. ഇന്ത്യയിൽ, നിലവിൽ 170ലധികം നഗരങ്ങളിൽ 450ഓളം സ്റ്റോറുകൾ ഉണ്ട്.
maxfashion.in വെബ്സൈറ്റിലൂടെ മികച്ച ഓൺലൈൻ ഷോപ്പിംഗ് അനുഭവവും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് https://www.maxfashion.in/in/
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |