കോഴിക്കോട്: മികച്ച ഉപഭോക്തൃ സ്വീകാര്യതയുമായി മൈജിയിൽ വടംവലി ഓണം ഓഫർ തുടരുന്നു. ഓരോ ദിവസവും 100കണക്കിന് പേർക്കാണ് സമ്മാനം ലഭിക്കുന്നത്. ഓഫർ കാലാവധിയായ 30 ദിവസത്തിനുള്ളിൽ അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളും മെഗാ ഡിസ്കൗണ്ടുകളാണ് വടംവലി ഓണം ഓഫറിലൂടെ ഉപഭോക്താക്കൾക്ക് മൈജി സമ്മാനിക്കുന്നത്.
5,000 രൂപയ്ക്കുമേലുള്ള എല്ലാ പർച്ചേസുകൾക്കും സ്ക്രാച്ച് കാർഡ് ലഭിക്കും. ഇതുവഴി സമ്മാനമോ ഡിസ്കൗണ്ടോ ഉറപ്പായും ലഭിക്കും. 5 മുതൽ 100 ശതമാനം വരെ ഡിസ്കൗണ്ടുകൾ ഉൾപ്പെടുന്ന ആനുകൂല്യങ്ങളും സ്മാർട്ട്ഫോൺ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എൽ.ഇ.ഡി ടിവി തുടങ്ങിയ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സെപ്തംബർ 15 വരെയാണ് ഓഫർ.
ഗൃഹോപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്സിന്റെയും മികച്ച ശേഖരമുള്ള മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ഗൃഹോപകരണങ്ങൾക്ക് 68 ശതമാനം വരെയാണ് വിലക്കുറവ്. മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ മൊബൈൽഫോണുകൾക്കൊപ്പം 15,000 രൂപവരെയുള്ള ആക്സസറികൾ സൗജന്യമായി നേടാം. ടാബ്ലറ്റുകൾക്കും സ്മാർട്ട് വാച്ചുകൾക്കും ആക്സസറികൾക്കും മികച്ച വിലക്കുറവുമുണ്ട്.
വെറും ഒരു രൂപയ്ക്ക് ഉത്പന്നങ്ങൾ വാങ്ങാവുന്ന സൂപ്പർ ഇ.എം.ഐ., കാഷ്ബാക്ക് ഓഫറുകൾ, എന്തും എന്തിനോടും എക്സ്ചേഞ്ച്, മികച്ച എക്സ്റ്റൻഡഡ് വാറന്റി, പ്രൊട്ടക്ഷൻ പ്ളാനുകൾ, മികച്ച സർവീസിംഗ് തുടങ്ങിയ സേവനങ്ങളുമുണ്ട്. സെപ്തംബർ ഒന്നിന് കാഞ്ഞങ്ങാട്ടും പയ്യന്നൂരും സെപ്തംബർ മൂന്നിന് ആലപ്പുഴയിലും പത്തനംതിട്ടയിലും പുതിയ മൈജി ഫ്യൂച്ചർ സ്റ്റോറുകൾ തുറക്കും.
സന്ദർശകർക്കും നേടാം സമ്മാനം
ഓഫർ കാലയളവിൽ മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകൾ സന്ദർശിക്കുന്നവർക്കും സമ്മാനം നേടാം. ഇതിനായി പർച്ചേസ് നടത്തേണ്ടതില്ല. മൈജി സ്മാർട്ട് ഓണം ലക്കി ഡ്രോ കോണ്ടസ്റ്റിലെ വിസിറ്റ് ആൻഡ് വിന്നിലൂടെ അഞ്ചുലക്ഷം രൂപയുടെ സ്മാർട്ട് ഹോം നേടാനാണ് അവസരം. ഷോറൂമിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് കോണ്ടസ്റ്റിൽ പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |