SignIn
Kerala Kaumudi Online
Thursday, 19 September 2024 8.30 AM IST

'മെഗാ കേബിൾ ഫെസ്റ്റ്' 17 മുതൽ 19 വരെ കൊച്ചിയിൽ

Increase Font Size Decrease Font Size Print Page
mega
'മെഗാ കേബിൾ ഫെസ്റ്റ്'

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിൾ, ബ്രോഡ് ബാൻഡ് എകിസിബിഷൻ 'മെഗാ കേബിൾ ഫെസ്റ്റ്' ഇരുപതാം എഡി​ഷൻ 17 മുതൽ 19 വരെ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 17ന് ഡോ. വി. ശിവദാസൻ എം.പി. എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. ബി.ബി.സി സ്റ്റുഡിയോ സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷൻ ഹെഡ് സുനിൽ ജോഷി മുഖ്യാതിഥിയാകും. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരള ഇൻഫോ മീഡിയയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ ബ്രോഡ്കാസ്റ്റർമാരും ഡിജിറ്റൽ കേബിൾ ബ്രോഡ്ബാൻഡ് ടെക്നോളജി കമ്പനികളും ട്രേഡർമാരും എക്സിബിഷനിൽ പങ്കെടുക്കും. എക്സിബിഷനോടനുബന്ധിച്ച് വാർത്താ ചാനലുകളിൽ നവമാദ്ധ്യമ സ്വാധീനം എന്ന വിഷയത്തിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന സെമിനാർ, ബ്രോഡ്കാസ്റ്റേഴ്സ് മീറ്റ്, പേപ്പർ പ്രസന്റേഷൻ, ഡിജിറ്റൽ, കേബിൾ ടി.വി, ബ്രോഡ്ബാൻഡ് മേഖലയിലെ വിവിധ വിഷയങ്ങളിൽ ടെക്നിക്കൽ സെമിനാർ എന്നിവയുണ്ടാകും.

മാറുന്ന വിവരവിനിമയ മാദ്ധ്യമ മേഖലയെ നേരിട്ടറിയാനുള്ള അവസരമാണ് മെഗാ കേബിൾ ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി. രാജൻ, കേരള ഇൻഫോ മീഡിയ സി.ഇ.ഒ എൻ.ഇ. ഹരികുമാർ, കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം പി.എസ്. രജനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.