ബെയ്ജിംഗ്: കൊവിഡും ലോക്ക്ഡൗണും മൂലം ചൈനയുടെ സമ്പദ്വളർച്ച ഏപ്രിൽ-ജൂണിൽ 0.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ലോകത്തെ ഏറ്റവും തിരക്കേറിയ വാണിജ്യ തുറമുഖമുള്ള ഷാങ്ഹായ് അടക്കം സുപ്രധാന നഗരങ്ങൾ ലോക്ക്ഡൗണിലായതാണ് പ്രധാന തിരിച്ചടി. ജനുവരി-മാർച്ചിൽ വളർച്ച 1.3 ശതമാനമായിരുന്നു. ഈവർഷത്തെ സമ്പദ്വളർച്ച 5.5 ശതമാനമായിരിക്കുമെന്ന് ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേരത്തേ വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ലക്ഷ്യം നേടാനാവില്ലെന്ന് സമ്പദ്വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |