ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ വ്യവസായ വളർച്ച ആഗസ്റ്റിൽ 3.3 ശതമാനമായി കുറഞ്ഞു. 2021 ആഗസ്റ്റിൽ 12.2 ശതമാനമായിരുന്നു. വ്യാവസായിക ഉത്പാദന സൂചികയിൽ (ഐ.ഐ.പി) 40.27 ശതമാനം പങ്കുള്ള മുഖ്യ വ്യവസായത്തിൽ കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണുള്ളത്.
കൽക്കരി (7.6 ശതമാനം), ക്രൂഡോയിൽ (-3.3 ശതമാനം), പ്രകൃതിവാതകം (-0.9 ശതമാനം), റിഫൈനറി ഉത്പന്നങ്ങൾ (7 ശതമാനം), വളം (11.9 ശതമാനം), സ്റ്റീൽ (2.2 ശതമാനം), സിമന്റ് (1.8 ശതമാനം), വൈദ്യുതി (0.9 ശതമാനം) എന്നിങ്ങനെയാണ് ആഗസ്റ്റിലെ വളർച്ച.
₹5.4 ലക്ഷം കോടി
കടന്ന് ധനക്കമ്മി
കേന്ദ്രത്തിന്റെ ധനക്കമ്മി ഏപ്രിൽ-ആഗസ്റ്റിൽ 5.42 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവർഷത്തെ (2022-23) ബഡ്ജറ്റ് അനുമാനത്തിന്റെ 31.1 ശതമാനമാണിത്. 16.61 ലക്ഷം കോടി രൂപയാണ് ബഡ്ജറ്റ് അനുമാനം; ജി.ഡി.പിയുടെ 6.4 ശതമാനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |