തിരുവനന്തപുരം: കൊവിഡ് പോരാട്ടത്തിനായി കേരളത്തിലെ 14 ജില്ലകൾക്കുംകൂടി എൽ.ഐ.സി 40 ലക്ഷം രൂപ മതിക്കുന്ന പ്രതിരോധ സാമഗ്രികൾ നൽകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ എൽ.ഐ.സി ദക്ഷിണ മേഖലാ സോണൽ മാനേജർ കെ. കതിരേശൻ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റ് കൈമാറി നിർവഹിച്ചു.
എൽ.ഐ.സി ദക്ഷിണ മേഖലാ റീജിയണൽ മാനേജർ (മാർക്കറ്റിംഗ്) ജി. വെങ്കിട്ടരമണൻ, തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർ ദീപ ശിവദാസൻ, മാർക്കറ്റിംഗ് മാനേജർ എസ്. പ്രേംകുമാർ, പി ആൻഡ് ജി.എസ് ചീഫ് മാനേജർ ആർ. രാജശ്രീ, മാനേജർ (സെയിൽസ്) എസ്. സക്കീർ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |