കൊച്ചി: പ്രമുഖ ഇലക്ട്രിക് ത്രീവീലർ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് (എം. എൽ. .എം. എം. എൽ) മെറ്റൽ ബോഡിയോട് കൂടിയ ഏറ്റവും പുതിയ ഇലക്ട്രിക് ഓട്ടോയായ ട്രിയോ പ്ലസ് വിപണിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജനപ്രിയ ട്രിയോ പ്ലസിൽ മെറ്റൽ ബോഡി കൂടി ഉൾപ്പെടുത്തിയതെന്ന് കമ്പനി അറിയിച്ചു. 3.58 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്സ് ഷോറൂം വില.
2018ലാണ് മഹീന്ദ്ര ട്രിയോ പ്ലസ് അവതരിപ്പിച്ചത്. ഇതിനകം 50,000ത്തിലധികം ട്രിയോ പ്ലസ് ഓട്ടോകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. എൽ5എം ഇ. വി വിഭാഗത്തിൽ ഏകദേശം 52 ശതമാനം വിപണി വിഹിതമാണ് ട്രിയോ പ്ലസിനുള്ളത്. 10.24 കെ. ഡബ്ല്യു. എച്ച് ബാറ്ററിയാണ് കരുത്ത്. 42 എൻഎം ടോർക്കോടെ എട്ട് കിലോവാട്ട് പവർ നൽകും. ഒറ്റ ചാർജിൽ 150 കിലോമീറ്ററിലധികം സഞ്ചരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |