ബംഗളൂരു: നവരാത്രി, ദീപാവലി ആഘോഷങ്ങൾ നിറഞ്ഞ ഇത്തവണത്തെ ഒക്ടോബർ-നവംബർ ഉത്സവകാല സീസണിൽ ഇന്ത്യയിലെ ഇ-കൊമേഴ്സ് കമ്പനികൾ വാരിക്കൂട്ടിയ വരുമാനം 920 കോടി ഡോളർ (68,480 കോടി രൂപ). ഫ്ളിപ്കാർട്ട്, ആമസോൺ, മിന്ത്ര, മീഷോ തുടങ്ങിയവയുടെ വരുമാനമാണിത്. 2020ലെ സമാനകാലത്ത് വരുമാനം 830 കോടി ഡോളറായിരുന്നു (61,781 കോടി രൂപ).
കൊവിഡിന് മുമ്പ് 2019ലെ ഉത്സവകാലത്ത് ലഭിച്ചത് 500 കോടി ഡോളറിന്റെ (37,217 കോടി രൂപ) വരുമാനമായിരുന്നു. മൊത്തം വില്പന മൂല്യത്തിൽ (ഗ്രോസ് മർച്ചൻഡൈസ് വാല്യു - ജി.എം.വി) കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി വാർഷിക വളർച്ച 23 ശതമാനമാണ്.
നേട്ടത്തിന് പിന്നിൽ
കൊവിഡ് കാലത്ത് സുരക്ഷിതമെന്നോണം ഇ-വിപണിയിലേക്ക് കൂടുതൽ ഉപഭോക്താക്കളെത്തി.
ഇ-കൊമേഴ്സ് കമ്പനികൾ വൻ ഡിസ്കൗണ്ടുകളോടെ ഉത്സവകാലത്ത് നടത്തിയ ഓഫർ കച്ചവടങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |