SignIn
Kerala Kaumudi Online
Friday, 26 April 2024 6.29 AM IST

നൂതന നാനോ അണുനശീകരണ സാങ്കേതികവിദ്യയുമായി ഗോദ്‌റെജ്

godrej

കൊച്ചി: ഫ്രോസ്‌റ്റ് ഫ്രീ റഫ്രിജറേറ്റർ ശ്രേണിയിൽ നൂതന നാനോ അണുനശീകരണ സാങ്കേതികവിദ്യ അവതരിപ്പിച്ച് ഗോദ്‌റെജ് അപ്ളയൻസസ്. നാനോ ഡിസ്ഇൻഫെക്‌ഷൻ ടെക്‌നോളജിക്ക് ഗോദ്‌റെജ് പേറ്റന്റ് ഫയൽ ചെയ്‌തിട്ടുണ്ട്. റഫ്രിജറേറ്ററിലെ ഭക്ഷ്യവസ്‌തുക്കൾ അണുവിമുക്തമാക്കുന്ന സാങ്കേതികവിദ്യയാണിത്.

ഭക്ഷണം കൂടുതൽകാലം പുതുമയുള്ളതും ആരോഗ്യകരവുമായി നിലനിറുത്താൻ ഇതുസഹായിക്കുമെന്നും ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിനും ശുചിത്വത്തിനും ഇത് കൂടുതൽ കരുത്താകുമെന്നും ഗോദ്‌റെജ് അപ്ളയൻസസ് ബിസിനസ് മേധാവിയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ കമാൽ നന്തി പറഞ്ഞു.

റഫ്രിജറേറ്ററിൽ തക്കാളി, തുറന്നുവച്ചിരിക്കുന്ന ബ്രെഡ്, തൈര്, മുറിച്ച ആപ്പിൾ തുടങ്ങിയവയിൽ കാണുന്ന ഇകോളി, സാൽമോണെല്ല തുടങ്ങിയ അണുക്കൾക്കെതിരെ പുത്തൻ സാങ്കേതികവിദ്യ ഫലപ്രദമാണ്. അടുത്തവർഷത്തോടെ കമ്പനിയുടെ 30 ശതമാനം ഉത്‌പന്നനിര ആരോഗ്യസംരക്ഷണത്തിൽ ഊന്നിയുള്ളതാകുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GODREJ, APPLIANCES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.